7 Dec 2010

ബോധി കോമണ്‍സ് (Bodhi Commons)

എന്താണ് ബോധി കോമണ്‍സ് ?

Nice write up by Brahma - http://tvmtalkies.com/archives/1324

Bodhi was the wall magazine of College of Engineering Trivandrum. I am not sure if it has been discontinued like many other old wooden signboards we have banished to the southern hemisphere of our thoughts and discussions. How relevant could a wall magazine be in the age of accessing the WSJournal on a hand held or tweeting your stream of consciousness while clocking 7 mph on the treadmill. It sure isn’t relevant.

But there were many new threads, ideas, and some curious (at times stubborn) ways of looking at the world triggered by Bodhi and the ecosystem of student activism in College of Engineering Trivandrum. And we did debate those issues the way 19 year olds debate issues – impulsive, callous, and with much ado pretty much about nothing. All of us moved on, but as you would realize, internet has made sure that Generation Y can run, but cannot hide for long.
So the discussions and debates and motherhood statements and calls for revolutions continued over the past one decade, quite regularly even as the world around us took on shades of gray as opposed to black and white we saw in campus. Bodhi Commons – the portal – at times may seem too black and white. Its not intentional, it just reminds us we were 19 years old once.
Bodhi Commons has a clear left leaning. BC is not politically neutral and can never be. Bodhi Commons does not hate politicians nor tries to appeal to an apolitical audience. If you are apolitical, for us, you are as good as dead. If you have politics of any kind, pull a chair, grab a cup of coffee, let’s talk, argue whatever. If you are apolitical,for us, you are as good as dead. I’m sorry if this is callous, it’s not intentional, it just reminds us we were 19 year old once, and reminds you to take a stand.

Bodhi has no clear political agenda, so my best guess is it will try to align with the center left side of the debate in most issues. Not a 1917 or 1969 kind of left, but a 2010 kind of left. We are aware of the P.Sainaths and the Hindus and the Pragotis of this world (as none of us grew up in an island nor do most of us plan to be one if we grow up), but at the same time we feel that discussions in the impulsive Gen Y space has been hijacked to a large extend by neo-liberal rightwing moorings and voodoo development mantra. Bodhi Commons is an essential Gen Y space, though we are open to discussion on that.

While walking back from school, my north Indian friend told my malayali Christian friend “that the Indian government taxes Hindu temples and invests half the proceedings to pay for Chruches and Mosques. And he added that as long as Narendra Modi brought in development it didn’t matter if he okeyed a genocide or not – because that is what the common man needs” He also added he had no political affiliation whatsoever.

At Bodhi we do not agree that it is what the common man needs, we think that liberating mind spaces and gaining heart share for a more inclusive society lies at the core of creating a better society for all of us. We don’t believe in asking who deserves it, because everyone does. Really, everyone. That’s one thing we are clear about, though we are confused about a lot of other things, which might make I’m sure some of you look at BC and say “it’s a joke”. Yes its part joke, part very serious. In that way it’s collegiate and keeps you from getting old.
And in reclaiming the commons, Bodhi will speak in both languages – Malayalam and the common language. And so I did give a data driven, fact based rebuttal to the claims my north Indian friend made. Though my explanation started with a “that right wing son of a bitch…” Sometimes Bodhi might sound a bit like this, especially for people from Impotenistan who try to claim the commons from within a veil of political neutrality. It is not intentional; it just reminds us we were 19 years old once.

See below for a well written introduction to Bodhi in Malayalam:

ബോധി ഒരു തുറന്ന രാഷ്ട്രീയ സംവാദ വേദിയാണ്. അന്ധമായ നിഷ്പക്ഷത അല്ല, മറിച്ച് വ്യക്തമായ രാഷ്ട്രീയ ദിശാബോധമാണ് ബോധി എന്ന സംരംഭത്തിന്‍റെ അടിസ്ഥാനം.
മനുഷ്യസമൂഹത്തിന്‍റെ നല്ല നാളേക്കുള്ള പ്രതീക്ഷകളുമായി പുരോഗമന ഇടതുപക്ഷ ചേരിയില്‍ നിലകൊള്ളുന്ന ഒരു കൂട്ടായ്മയാണ് ഞങ്ങള്‍. സമൂഹവികാസത്തിന്‍റെ മറ്റൊരു ഘട്ടമായ ഈ നവ ലിബറല്‍ യുഗത്തില്‍ സമകാലിക പ്രഹേളികകളെ ഇടതുപക്ഷ വായനക്ക് വിധേയമാക്കിക്കൊണ്ട്, സ്വയം നവീകരിച്ചു കൊണ്ട്, അധിനിവേശ, വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടെ അഭൂതപൂര്‍വമായ കടന്നാക്ക്രമണങ്ങളെ ചെറുത്ത് കൊണ്ട് ഒരു കാല്‍വെപ്പ്‌ എങ്കില്‍, ഒരു കാല്‍വെപ്പ് മുന്നോട്ടു വക്കാനുള്ള ശ്രമമാണ് നമ്മുടേത്‌. വ്യക്തി നിഷ്ടമായ അനുഭവക്കുറിപ്പുകള്‍, സാമൂഹിക പ്രസക്തമായ ലേഖനങ്ങള്‍, തുറന്ന ചര്‍ച്ചകള്‍, ക്യാമ്പൈനുകള്‍, വാര്‍ത്താ വിശകലനങ്ങള്‍, ഫോട്ടോ ഫീച്ചറുകള്‍, ബ്ലോഗ്‌ റോള് എന്നിവയാല്‍ സമ്പന്നമായ വൈവിധ്യപൂര്‍ണമായ ഒരു അനുവാചക അനുഭവം പ്രദാനം ചെയ്യുക എന്നതായിരിക്കും ബോധിയുടെ ലക്ഷ്യം.
സ്ത്രീസമത്വത്തെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തില്‍ ഒരു സാമൂഹ്യ ശാസ്ത്രജ്ഞയുടെ നിലപാടുകള്‍ക്കൊപ്പം ഒരു മത്സ്യത്തൊഴിലാളിയുടെ അടുക്കളയനുഭവങ്ങളും ബോധിക്കു വിഷയമാണ്. ചോദ്യങ്ങള്‍ ചോദിക്കപ്പെടണം എന്നുറക്കെ പറയുമ്പോഴും, പൊള്ളയായ ചോദ്യങ്ങളിലേക്കു സമൂഹത്തെ വഴി തെറ്റിക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളെ ബോധി ചെറുക്കുന്നു. ഈ തുറന്ന നിലപാടുകള്‍ ബോധിയിലെ ലേഖനങ്ങളിലും ഡയറികളിലും മറ്റു ഫീച്ചറുകളിലും പ്രതിഫലിക്കും. നമ്മുടെ വിശകലന രീതികള്‍ ബഹുമുഖസ്പര്‍ശിയും യാഥാര്‍ത്യ ബോധത്തോടെയുള്ളതും സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയതും ആയിരിക്കും.
_______________________________________________________________


സീസറും യേശുവും കൊള്ളയടിച്ചിട്ടും, കൊന്നൊടുക്കിയിട്ടും,

വറ്റാതെ നില്‍കുന്ന മനുഷ്യന്റെ സര്‍ഗശക്തിക്കു

തങ്ങളില്‍ തങ്ങളില്‍ സംവദിക്കാന്‍,

ലോകത്തോടുറക്കെ പ്രസംഗിക്കുവാന്‍.




വിഷവാതകം പോലെ മനുഷ്യനെ ചുറ്റിനും മൂടുന്ന

അധിനിവേശങ്ങളെ ചെറുത്തു നില്‍ക്കാന്‍,

അബദ്ധസിദ്ധാന്തങ്ങളെ തിരിച്ചറിയാന്‍,

കപടവിശ്വാസങ്ങളെ തച്ചുടയ്ക്കാന്‍.




സമത്വസുന്ദരമായ ഒരു ലോകത്തെ

സ്വപ്നം കാണാന്‍, സൃഷ്ടിക്കാന്‍.

അതിനായി ഒത്തുചേരാന്‍, പഠിക്കാന്‍,

സംഘടിക്കുവാന്‍, പോരാടുവാന്‍.




ചിന്തകള്‍ തന്ന തണലിന്റെ കീഴില്‍ പണിതുയര്‍ത്തി ഞങ്ങളിന്ന്,

കാറ്റാടിക്കഴകളെ ചകിരി പിരിച്ച കയറും,

വിയര്‍പ്പും, പ്രതീക്ഷയും കൊണ്ട് വലിച്ചു കെട്ടി,

ബോധി എന്നൊരീ പൊതുവേദി




തളര്‍ന്ന കൈവിരലുകളും, അല്പം നീരുവെച്ച പുറംകഴുത്തും,

തളര്‍ത്തുനില്ല തെല്ലുമീ രോമാഞ്ചത്തെ.

കടപ്പാട് : http://deepakwrites.blogspot.com/2010/11/bodhi-commons.html

4 Apr 2009

തരൂരിസവും പാല്‍ കുടിക്കുന്ന ഗണേശ വിഗ്രഹങ്ങളും


4 Feb 2008

ക്ഷണക്കത്ത്



Route Map:-

6 Sep 2007

ഒരു സെമിനാറും നാലു മലയാള പത്രങ്ങളും....

മാധ്യമം ---> http://www.madhyamamonline.com/fullstory.asp?nid=42753&id=4

ദേശാഭിമാനി ---> http://www.deshabhimani.com/news/k7.htm

മാതൃഭൂമി > http://www.mathrubhumi.com/php/newsFrm.phpnews_id=1242746&n_type=NE&category_id=3&Farc=

ദീപിക ---> http://www.deepika.com/cat2_sub.asp?ccode=CAT2&newscode=14383

------------------------------------------------------------------------------------------------
ദീപിക

പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നില്‍ സംഘടിത ശ്രമം: പിണറായി

തിരുവനന്തപുരം: സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേ ഒരേതരത്തിലുള്ള വാര്‍ത്തകള്‍ വരുത്തുന്നതിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടിതമായ ശ്രമമുണ്െടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമം വിചാര വേദി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സംഘത്തിലുള്ളവര്‍ക്ക് ചിട്ടയായ രീതികളുമുണ്ട്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് മാധ്യമസിന്‍ഡിക്കേറ്റ് എന്ന് താന്‍ പറഞ്ഞത്. അതേസമയം മാധ്യമസിന്‍ഡിക്കേറ്റില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരുമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. തിരുവന്തപുരത്തുള്ള കുറച്ചു പേരും കേരളത്തിന്റെ പല ഭാഗത്തായുള്ള അവരുടെ കണ്ണികളുമാണ് സിന്‍ഡിക്കേറ്റ്. അത് ശരിയാണെന്ന് തെളിയിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പൊതുജനങ്ങളും അത് തിരിച്ചറിഞ്ഞുതുടങ്ങിയതായി പിണറായി പറഞ്ഞു.

താന്‍ പറയാത്ത വാക്കുകള്‍ തന്റെ വായില്‍ കുത്തിതിരുകിയതായി സുകുമാര്‍ അഴീക്കോടിന് വരെ പറയേണ്ടി വന്നു. ഈ കുത്തിത്തിരുകല്‍ യാദൃശ്ചികമായി ഉണ്ടാവുന്നതല്ല. അതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമുണ്ട്. അത് നടപ്പാക്കാന്‍ ഇറങ്ങുന്നവരുടെ ലോബിയാണ് മാധ്യമസിന്‍ഡിക്കേറ്റ്. സി.പി.എമ്മില്‍ മഹാഭൂരിപക്ഷവും കൊള്ളരുതാത്തവരാണ് എന്ന നിലയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് ഇതിന്റെ ഭാഗമാണ്. അതേസമയത്ത് തന്നെ സര്‍ക്കാരും പാര്‍ട്ടിയും ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലതും തമസ്കരിക്കുന്നതും കാണാം.

ഓണക്കാലത്ത് കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെ പെന്‍ഷന്‍ കിട്ടുന്ന വിഭാഗങ്ങള്‍ക്ക് കുടിശികയാകെ കൊടുത്തുതീര്‍ത്തു. ഒരു പത്രവും അതേക്കുറിച്ച് എഴുതിക്കണ്ടില്ല. തലവരി സമ്പ്രദായത്തിനെതിരെ മുഖപ്രസംഗം എഴുതിയവര്‍ അതിനെതിരെ നിയമം കൊണ്ടു വന്നപ്പോള്‍ സര്‍ക്കാരിനെ എതിര്‍ത്തു. യഥാര്‍ഥ വസ്തുത ജനങ്ങളെ അറിയിക്കാനും മാധ്യമങ്ങള്‍ തയാറാവുന്നില്ല. വിദ്യാലയങ്ങളില്‍ നിരീശ്വര വാദം പഠിപ്പിക്കുന്നു എന്ന വാദം വന്നപ്പോള്‍ അങ്ങിനെയൊരു നീക്കമില്ല എന്നറിയാവുന്ന മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തില്ല. അക്കാദമിക് കാര്യങ്ങളില്‍ പഞ്ചായത്തുകള്‍ ഇടപെടുന്നു എന്ന തെറ്റായ പ്രചരണം തുറന്നുകാണിക്കാന്‍ ആരും തയാറായില്ല. പച്ചക്കള്ളങ്ങള്‍ അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മമല്ലെന്നും പിണറായി പറഞ്ഞു.

ഏതെങ്കിലും ഘട്ടത്തില്‍ തങ്ങള്‍ക്ക് തെറ്റിപ്പോയി എന്ന് ഏറ്റു പറയാന്‍ മാധ്യമങ്ങള്‍ തയാറായിട്ടില്ല. മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശം നിറവേറ്റാനുള്ള സാമൂഹിക ഉപാധിയാണ്. മാധ്യമങ്ങളെ വിമര്‍ശിക്കുന്ന ശബ്ദം മാധ്യമധര്‍മ്മത്തിനെതിരല്ല. ആ ശബ്ദമാണ് സത്യത്തില്‍ മാധ്യമധര്‍മ്മത്തെ തത്കാലം നിറവേറ്റുന്നത്. മാധ്യമസ്വാതന്ത്യ്രം വായനക്കാരന്റെ യാഥാര്‍ഥ്യമറിയാനുള്ള അവകാശം കൂടിയാണ്. എഴുതാന്‍ അവര്‍ക്കുള്ളതുപോലെ ചില സന്ദര്‍ഭങ്ങളില്‍ അവരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യ്രം അംഗീകരിക്കണം. പാര്‍ട്ടിക്കെതിരെ നിരന്തരം ചില മാധ്യമങ്ങള്‍ ആക്രമണം അഴ്ിച്ചുവിടുമ്പോള്‍ അതിനെ എതിര്‍ക്കുമ്പോള്‍ ആ മാധ്യമത്തിനെയാണ് എതിര്‍ക്കുന്നത്. അല്ലാതെ മാധ്യമ ധര്‍മ്മത്തെയല്ല. വിമോചന സമരഘട്ടത്തിലേതു പോലെയുള്ള ചില വിഭവ സ്രോതസുകള്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗമായുണ്െടന്ന് പിണറായി ആരോപിച്ചു.

എല്ലാ മാധ്യമപ്രവര്‍ത്തകരും ഇത് തിരിച്ചറിയുന്നുണ്ടാവില്ല. പത്രധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എണ്ണത്തില്‍ കുറവുള്ള ചിലര്‍ മതി ദുഷിപ്പിക്കാന്‍. അവര്‍ക്കെതിരെ പത്രപ്രവര്‍ത്തകര്‍ തന്നെ ജാഗ്രത പാലിക്കണം. മാധ്യമലോകം ആത്മപരിശോധന നടത്തേണ്ട ഘട്ടം വന്നിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ് പ്രസ്ഥാനത്തെ എതിര്‍ക്കുന്ന ഘട്ടം വരുമ്പോള്‍ മാധ്യമങ്ങള്‍ സാധാരണ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികത നഷ്ടപ്പെടുന്നത് കാണാന്‍ സാധിക്കാം. അടുത്ത കാലത്ത് ഇതു വലിയ തോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ മാധ്യമങ്ങള്‍ പല രീതികള്‍ സ്വീകരിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുക, സാധാരണ നിലയില്‍ കമ്യൂണിസ്റ് പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുക എന്നിവ ഇവയില്‍ ചിലതാണ്. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍, ദലിതര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണെന്ന് ചിത്രീകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം ചില ഘട്ടങ്ങളില്‍ നടന്നതായി കാണാന്‍ കഴിയും.

അതുപോലെ പാര്‍ട്ടിക്കെതിരെ പുതിയ ചില രീതികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള ബോധപൂര്‍വമായ ആക്രമണങ്ങള്‍. പഴയ നേതാക്കളൊക്കെ മഹാന്‍മാര്‍, പുതിയവര്‍ മഹാമോശം എന്ന പ്രചരണം എന്നിവയിലൂടെ പാര്‍ട്ടിയെ തകര്‍ക്കാനാവുമോ എന്നാണ് ഒരുകൂട്ടം മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി എപ്പോഴൊക്കെ ശക്തിപ്പെടുന്നുവോ അത്തരം ഘട്ടങ്ങളില്‍ മാധ്യമങ്ങളുടെ പ്രചരണവും ശക്തിപ്പെടും. കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ കോട്ടകൊത്തളങ്ങള്‍ക്ക് വലിയ തകര്‍ച്ചയാണ് നേരിട്ടത്. അതിന്റെ ഭാഗമായി എല്‍.ഡി.എഫിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങള്‍, അതിന് ഏറ്റവുമധികം ബഹുജനപിന്തുണയുള്ള സി.പി.എമ്മിനെ തകര്‍ക്കുക എന്ന അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് പാര്‍ട്ടിക്കു നേരെ പൊതുവിലും നേതാക്കള്‍ക്കെതിരെയും ആക്രമണം ഉണ്ടാവുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയുടെ പി.ബി, സി.സി യോഗങ്ങള്‍ ദല്‍ഹിയില്‍ നടക്കുമ്പോള്‍ പിറ്റേന്ന് ആ വാര്‍ത്ത തൊടുപുഴയില്‍ നിന്നും കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നതുകാണാം.

പൊതു സമൂഹത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നത് സ്ഥാപിത താല്‍പര്യക്കാരുടെ കുഴപ്പം കൊണ്ടാണ്. ഇത് മാധ്യമരംഗത്തുള്ളവര്‍ മനസിലാക്കണം. മഹാഭൂരിപക്ഷവും അര്‍പ്പണബോധത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരാണ്. അങ്ങിനെയല്ലാത്ത ചിലരുണ്ട്. അവര്‍ക്ക് താല്‍പര്യങ്ങളും അവരുടേതായ അജണ്ടകളുമുണ്ട്. ജനാധിപത്യത്തില്‍ രാഷ്ട്രീയം ഭരണവുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്. സ്ഥാപിതതാല്‍പര്യക്കാര്‍ക്ക് തങ്ങളുടെ ആവശ്യം സാധിക്കാനാവുന്ന സാഹചര്യം ഉണ്ടാവാനാണ് ഇടപെടുന്നത്. അവര്‍ക്ക് സഹായം ചെയ്യുന്നവരും പ്രബലരാവണം എന്ന നിലയ്ക്കായിരിക്കും ഇടപെടുന്നത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത നേതാക്കളെ താറടിച്ച് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ഇതിന്റെ മറുവശം.

ഇതിന്റെ ഭാഗമായി ഒരുപാട് അഭ്യൂഹങ്ങളും സംശയം പടര്‍ത്തുന്ന കള്ളക്കഥകളും തുടര്‍ച്ചായായി ചില പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ പ്രസിദ്ധീകരിക്കുകയാണ്. അടുത്തിടെ ഒരു വാരിക ഇടതു പക്ഷ നേതാവിനെതിരെ കവര്‍സ്റോറി പ്രസിദ്ധീകരിച്ചു. കേസു വരുമെന്ന് ഉറപ്പായപ്പോള്‍ ഖേദം പ്രകടിപ്പിച്ച് പറഞ്ഞതെല്ലാം വിഴുങ്ങി.ഖേദം പ്രകടനം വരുമ്പോള്‍ കഴിഞ്ഞ ലക്കത്തില്‍ തങ്ങള്‍ വായിച്ചത് തെറ്റാണ് എന്ന് വായനക്കാര്‍ മനസിലാക്കുകയാണെന്ന വസ്തുത മാധ്യമങ്ങള്‍ തിരിച്ചറിയണം. കള്ളവാര്‍ത്ത കൊടുക്കലും കേസുവന്നാല്‍ മാപ്പു പറയലും പതിവ് രീതിയാവുകയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ത്തത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം സമ്മേളന കാലത്ത് ഒരു വിഭാഗം പാര്‍ട്ടി പിടിച്ചെടുക്കും, പാര്‍ട്ടി പിളരുമെന്ന് ഉറപ്പായി തുടങ്ങിയ തലക്കെട്ടില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും സംഭവിച്ചില്ല. കോട്ടയം സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി വരുമെന്ന് വാര്‍ത്ത വന്നു. അതും നടന്നില്ല.

പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ സാമ്പത്തിക ഇടപാട് നടത്തിയതിന് ദേശാഭിമാനിയിലെ ഉദ്യോഗസ്ഥനെ പാര്‍ട്ടി പുറത്താക്കി. എന്നാല്‍ ചില മാധ്യമങ്ങള്‍ കള്ളനെ പിടിച്ചവനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. ഇത് ചെയ്ത വേണുഗോപാലിനെ മഹത്വവല്‍ക്കരിക്കുകയും പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കുകയും ചെയ്തു. ദേശാഭിമാനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനും വികസനത്തിനും നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചു. പരസ്യവിഭാഗം വഴി ഒരു തുക വന്നു. പണം നല്‍കിയ മാര്‍ട്ടിന്റെ സ്ഥാപനം സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തില്‍ പണം തിരികെ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതില്‍ എവിടെയാണ് അഴിമതി. ഒരു തരത്തിലുള്ള സാമ്പത്തിക ക്രമക്കേടും ഉണ്ടായിട്ടില്ല. എന്നിട്ടും ദേശാഭിമാനിയില്‍ രണ്ടു കോടി കോഴ എന്ന തലക്കെട്ടിലാണ് വാര്‍ത്തകള്‍ വന്നത്.അന്താരാഷ്ട്ര തലത്തില്‍ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിടിയിലാണ്മാധ്യമങ്ങള്‍. ദേശിയ തലത്തില്‍ മാധ്യമരംഗത്ത് ഏറ്റവും വലിയ ആപത്തായി വരാന്‍ പോകുന്നത് വിദേശ പത്രങ്ങളുടെ കടന്നുവരവാണ്. കേരളം കമ്യൂണിസ്റ് പ്രസ്ഥാനത്തിന് ശക്തിയുള്ള സംസ്ഥാനമാണ്. 1957 മുതലുള്ള അനുഭവം നമുക്കുണ്ട്. അക്കാലത്ത് വിമോചന സമരം നടന്നപ്പോള്‍ ആഭ്യന്തര വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള വസ്തുത അനുസരിച്ച് ഇവിടെയുള്ള പത്രങ്ങള്‍ക്കു വരെ പണം കിട്ടിയിട്ടുണ്ട്. അന്നു തുടങ്ങിയ കമ്യൂണിസ്റ് വിരുദ്ധ മാധ്യമപ്രവര്‍ത്തനം പിന്നീട് ഒരു ഘട്ടത്തിലും അവസാനിച്ചിട്ടില്ല. അതിന്റെ അലയൊലികള്‍ ഇപ്പോഴും കാണാന്‍ സാധിക്കുമെന്ന് പിണറായി പറഞ്ഞു.


മാധ്യമം

ജന താല്‍പര്യം സംരക്ഷിക്കുന്ന ക്രിയാത്മക രാഷ്ട്രീയ സംവിധാനം ഉണ്ടാകണം: സെമിനാര്‍

തിരുവനന്തപുരം: ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങളുള്‍പ്പെട്ട ക്രിയാത്മക രാഷ്ട്രീയ സംവിധാനം ഉണ്ടാകണമെന്ന് മാധ്യമം വിചാരവേദി തിരുവനന്തപുരം സര്‍ക്കിള്‍ സംഘടിപ്പിച്ച 'മാധ്യമ ഇടപെടലുകളുടെ രാഷ്ട്രീയം' സെമിനാര്‍ അഭിപ്രായപ്പെട്ടു. വി.ജെ.ടി ഹാളില്‍ നടന്ന സെമിനാറില്‍ കേരളത്തിലെ രാഷ്ട്രീയ^മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. മാധ്യമങ്ങളുടെ കര്‍ത്തവ്യത്തെക്കുറിച്ചും വാര്‍ത്തകളുടെ വിശ്വാസ്യതയെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു.

ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്താനുള്ള സാധ്യത കുറവാണെന്ന് വിഷയം അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കാഴ്ചപ്പാടുകളെ പരമാവധി പിന്തുണക്കുകയാണ് മാധ്യമധര്‍മമെന്ന അഭിപ്രായത്തോട് യോജിപ്പില്ല. തങ്ങളുടേതായ നിലപാടുകളും വസ്തുതകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് പ്രധാനധര്‍മം.

പരസ്യക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് പലപ്പോഴും മാധ്യമങ്ങള്‍ വിധേയരാകുന്നു . മാധ്യമങ്ങളുടെ കിടമല്‍സരത്തില്‍ അറിഞ്ഞോ അറിയാതെയോ വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രവണത അടുത്തിടെ കണ്ടുവരുന്നുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധം രാഷ്ട്രീയ മതമായി കാണുന്ന പ്രവണതയും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ജനങ്ങ സ്വാധീനിക്കുന്ന തരത്തില്‍ സമ്മര്‍ദം ചെലുത്താനും മാധ്യമങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണം മാധ്യമങ്ങള്‍ വഴി നടത്തി. യു.പിയില്‍ മാധ്യമങ്ങള്‍ എഴുതിത്തള്ളിയ മായാവതി ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് വിജയം നേടി^ ശശികുമാര്‍ ചൂണ്ടിക്കാട്ടി.

ആരുടെയെങ്കിലും അഭിപ്രായത്തിനും വ്യക്തി താല്‍പര്യങ്ങള്‍ക്കുമായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ യഥാര്‍ഥ ചുമതലയല്ല നിര്‍വഹിക്കുന്നതെന്ന് ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളില്ലായിരുന്നെങ്കില്‍ അഴിമതി വ്യാപകമാകുമായിരുന്നു. ദേശാഭിമാനിയുടെ പേരില്‍ വാങ്ങിയ രണ്ട് കോടി രൂപ തിരികെ കൊടുക്കാന്‍ തീരുമാനിച്ചതിലൂടെ മാധ്യമങ്ങള്‍ കൊണ്ടുവന്ന വാര്‍ത്ത ശരിയാണെന്ന് തെളിഞ്ഞു അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് മാതൃഭൂമി അസി. എഡിറ്റര്‍ എന്‍.പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ നിയോഗിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ മാധ്യമങ്ങള്‍ ചുമതല വഹിക്കുന്നില്ല. വിപണി ആവശ്യപ്പെടുന്നത് ചെയ്യേണ്ടിവരുന്നതിനാലാണ് മാധ്യമങ്ങള്‍ക്ക് കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സാധിക്കാത്തത്. ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുള്ളതുപോലെ മാധ്യമങ്ങള്‍ക്കും വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. മാധ്യമങ്ങള്‍ക്ക് മേല്‍ പൊതുവെ കുറ്റം ചാര്‍ത്തുന്നത് ശരിയല്ല.

വിമര്‍ശം നേരിടാന്‍ മാധ്യമപ്രവര്‍ത്തകന്‍ തയാറാകണമെന്ന് ഇന്ത്യാവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് എം.വി. നികേഷ്കുമാര്‍ പറഞ്ഞു.
മാധ്യമങ്ങളെ രാഷ്ട്രീയ നേതാക്കള്‍ ധാര്‍മികത പഠിപ്പിക്കേണ്ടതില്ലെന്ന് 'ഏഷ്യാനെറ്റി'ലെ ടി.എന്‍. ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ക്ക് തെറ്റുപറ്റാമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും തെറ്റുപറ്റാം. അതും തിരുത്തണം. അല്ലാതെ തല്ലിക്കൊല്ലുന്നത് ശരിയല്ല. മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളും ചായ്വുകളുമുണ്ടാകും. ചില നേതാക്കളോട് ഇഷ്ടവും ഇഷ്ടക്കേടും ഉണ്ടാകും. അത് ആശയങ്ങളുടെ പേരിലാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലെ ന്യൂനപക്ഷമാണ് അതിനെ ചീത്തയാക്കുന്നതെന്നത്പോലെ മാധ്യമ രംഗത്തും ന്യൂനപക്ഷം അതിനെ ചീത്തയാക്കുന്നുണ്ട്. തെറ്റ് ചെയ്യുന്നവര്‍ക്ക് അധികകാലം ഈ രംഗത്ത് നിലനില്‍ക്കാനാകില്ല അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ക്രിയാത്മക രാഷ്ട്രീയമുണ്ടാകണമെന്നും അത് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും താല്‍പര്യം സംരക്ഷിക്കുന്നതാകണമെന്നും അധ്യക്ഷത വഹിച്ച 'മാധ്യമം' എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശം, മാനവിക മൂല്യങ്ങള്‍, അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ വൈരുധ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ സമവായം സാധ്യമാണ്. അവാസ്തവമായ വാര്‍ത്തകള്‍ നല്‍കി അധികകാലം ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല.

പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി വാര്‍ത്തകള്‍ ചോരുന്നുണ്ട്. അതുകൊണ്ടുതന്നെ തൊടുപുഴയില്‍ നിന്നോ കൊച്ചിയില്‍ നിന്നോ കേന്ദ്രകമ്മിറ്റിയുടെ വാര്‍ത്തകള്‍ വരുന്നത് ചോര്‍ച്ചാകേന്ദ്രം അവിടെയായതിനാലാണ്. അവര്‍ ചോര്‍ച്ചയടച്ചാല്‍ ആ കോട്ടയിലേക്ക് മാധ്യമങ്ങള്‍ക്ക് കടക്കാനാകില്ല. യു.ഡി.എഫിനെ മാധ്യമങ്ങള്‍ ഇതിനേക്കാള്‍ ഭീകരമായി വേട്ടയാടിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
ഡോ. എന്‍.എ. കരിം സ്വാഗതവും മാധ്യമം തിരുവനന്തപുരം സ്പെഷല്‍ കറസ്പോണ്ടന്റ് വയലാര്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.


മാതൃഭൂമി

സി.പി.എമ്മിനെക്കുറിച്ച് എഴുതുന്നതൊക്കെ തെറ്റെന്ന് വായനക്കാര്‍ക്കറിയാം- പിണറായി

തിരുവനന്തപുരം: സി.പി.എമ്മിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ എഴുതുന്നതൊക്കെ ശരിയല്ലെന്ന നിലപാടില്‍ വായനക്കാര്‍ എത്തിച്ചേരുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. പ്രതികരിച്ചു. 'മാധ്യമം വിചാരവേദി' സംഘടിപ്പിച്ച 'മാധ്യമ ഇടപെടലുകളുടെ രാഷ്ട്രീയം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാധ്യമ പ്രവര്‍ത്തനത്തില്‍ സംഘടിത താല്‍പ്പര്യക്കാരുടെ സാനിധ്യം കടന്നുകൂടുകയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു. 'ഇല്ലെന്ന് തര്‍ക്കിച്ചിട്ട് കാര്യമില്ല. ഇതിനെ സിന്‍ഡിക്കേറ്റെന്ന് വിളിച്ചാലോ, മാഫിയ എന്ന് വിളിച്ചാലോ എതിര്‍പ്പുണ്ടാകും. എന്നാല്‍ സംഘടിത താല്‍പ്പര്യക്കാരുടെ ഇടപെടല്‍ ഇല്ലെന്ന് പറയാതിരിക്കാനാവില്ല.

മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടി ഒരു വിഭാഗം പിടിച്ചെടുത്തുവെന്നും പാര്‍ട്ടി പിളരുമെന്നും ചില മാധ്യമങ്ങള്‍ എഴുതി. കോട്ടയം സമ്മേളനത്തിന് മുമ്പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപവല്‍ക്കരിക്കുമെന്നാണ് മറ്റൊരു വാര്‍ത്ത.

ദേശാഭിമാനിയിലെ ഒരു ഉദ്യോഗസ്ഥനെ പാര്‍ട്ടിക്ക് അപമാനകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് പുറത്താക്കി. കള്ളനെ പിടിച്ചവരെ പ്രതിയാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ദേശാഭിമാനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനും വികസനത്തിനും നിക്ഷേപം സ്വീകരിച്ചു. അതാണ് 2 കോടി. അത് നല്‍കിയ മാര്‍ട്ടിന്റെ സ്ഥാപനം സംശയാസ്പദമായതിനാല്‍ അത് തിരിച്ചു കൊടുത്തു.

രണ്ട് കോടി കോഴയെന്നാണ് വാര്‍ത്ത വന്നത്. നായനാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് സ്പോണ്‍സര്‍ ഷിപ്പിലൂടെ പണം സമാഹരിക്കാന്‍ ശ്രമിച്ചു. ഒരാള്‍ കൂടുതല്‍ തന്നു. അതിനെക്കുറിച്ചും വാര്‍ത്ത വന്നു. ടൂര്‍ണമെന്റ് നടത്തിപ്പിലോ വിഭവ സമാഹരണത്തിലോ ക്രമക്കേട് ഉണ്ടായതായി ഞങ്ങള്‍ കാണുന്നില്ല.

എണ്ണത്തില്‍ കുറഞ്ഞ ചില പത്രപ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തനത്തെ ദുഷിപ്പിക്കുന്നത്. അതിന്റെ രാഷ്ട്രീയം മാധ്യമ സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയമാണ്. വിമോചന സമരത്തിന് പണം വന്നതും പോയതുമായ വഴികള്‍ എല്ലാവര്‍ക്കും അറിയാം_ പിണറായി പറഞ്ഞു.

മാധ്യമങ്ങാണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയം നിലനിര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. പറഞ്ഞു. ചില പ്രസ്ഥാനങ്ങളെ രക്ഷപ്പെടുത്താന്‍ മാത്രം നില്‍ക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ഥ ദൌത്യം പൂര്‍ത്തീകരിക്കുന്നില്ല.

സിപിഎം രണ്ട് കോടി തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ 'മാതൃഭൂമി' അതേപ്പറ്റി പറഞ്ഞത് ശരിയായില്ലേ... അപ്പോള്‍ അതിന്റെ പത്രാധിപരെ തെറിപറഞ്ഞിട്ട് കാര്യമുണ്ടോ? സി.പി.എം. ജനറല്‍ സെക്രട്ടറിയുടെ സാനിധ്യത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് കേരളത്തിലെ രണ്ട് നേതാക്കളെ പുറത്താക്കിയത് സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്നതിന് തെളിവല്ലേ...? അതിന് മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..?'മാതൃഭൂമി' പത്രത്തെ പതിവായി കല്ലെറിഞ്ഞത് ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചില കമ്യൂണിസ്റ്റ് മാധ്യമങ്ങളും ഉണ്ടാകുമായിരുന്നില്ല. ഒരുകാലത്ത് അമേരിക്ക, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാന്‍ സഹായിച്ചെങ്കില്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ പണമൊഴുക്കിയെന്നത് നിഷേധിക്കാനാകുമോ_ അദ്ദേഹം ചോദിച്ചു.

ഇതൊന്നും കേള്‍ക്കാന്‍ പിണറായി വിജയന്‍ വേദിയില്‍ ഉണ്ടായിരുന്നില്ല. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സിന്ധുജോയിയും സെക്രട്ടറി സ്വരാജും സദസ്സിലുണ്ടായിരുന്നു.

മാധ്യമം പത്രാധിപര്‍ ഒ.അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍ വിഷയം അവതരിപ്പിച്ചു. ഡോ.എന്‍.എ. കരീം, മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.പി.രാജേന്ദ്രന്‍, ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.വി.നികേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി


വിശ്വാസ്യത തകര്‍ത്തത് മാധ്യമങ്ങളിലെ സ്ഥാപിത താല്‍പ്പര്യക്കാര്‍: പിണറായി

തിരു: മാധ്യമരംഗത്തെ ചിലരുടെ സ്ഥാപിത താല്‍പ്പര്യം മാധ്യമങ്ങളടെ വിശ്വാസ്യത തകര്‍ത്തെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്തേതരമായ താല്‍പ്പര്യം കടന്നുവരുന്ന മാധ്യമങ്ങളെ മുന്‍വിധിയോടെയാണ് ജനങ്ങള്‍ സമീപിക്കുന്നത്.
'മാധ്യമ ഇടപെടലുകളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ 'മാധ്യമം' വിചാരവേദി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി.

മാധ്യമരംഗത്തുള്ളവരില്‍ മഹാ ഭൂരിപക്ഷവും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, അങ്ങനെയല്ലാത്തവരുണ്ട്. ഈ സ്ഥാപിത താല്‍പ്പര്യക്കാര്‍ കുറേക്കാലമായി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് കള്ളക്കഥകള്‍ ചില പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ നിരന്തരം പ്രചരിപ്പിക്കുന്നു. ആരെങ്കിലും കേസുകൊടുത്താല്‍ പറഞ്ഞതെല്ലാം വിഴുങ്ങി ചെറിയ കുറിപ്പു നല്‍കും. ഖേദപ്രകടനം വരുന്നതോടെ കഴിഞ്ഞ ലക്കത്തില്‍ വായിച്ചതെല്ലാം തെറ്റായിരുന്നെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഇതിലൂടെയാണ് മാധ്യമങ്ങളുടെ വിശ്വാസ്യത ചോരുന്നത്.

സിപിഐ എമ്മിന്റെ മലപ്പുറം സമ്മേളനകാലത്ത് എന്തെല്ലാം വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. ഒരുവിഭാഗം പാര്‍ടി പിടിച്ചെന്നും പാര്‍ടി പിളരുമെന്ന് ഉറപ്പായെന്നും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും നേതൃത്വത്തിന് എതിരാണെന്നുമെല്ലാം പ്രചരിപ്പിച്ചു.

കോട്ടയം സമ്മേളന തീരുമാനം വന്നതോടെ വീണ്ടും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കുമെന്നും കേന്ദ്രത്തില്‍നിന്നുള്ള നിരീക്ഷകസംഘമാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നും പ്രചരിപ്പിച്ചു. ഇവയെല്ലാം എങ്ങനെയായി. കാര്യങ്ങള്‍ അറിയാതെയാണ് എഴുതുന്നതെന്ന് പറഞ്ഞുപോയാല്‍ പിന്നെ വല്ലാത്ത വിരോധമാണ്. മാധ്യമ സിന്‍ഡിക്കറ്റെന്നോ വാര്‍ത്താ മാഫിയയെന്നോ വിളിച്ചാല്‍ ചിലര്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്.

ദേശാഭിമാനിക്ക് അപകീര്‍ത്തികരമായ സാമ്പത്തിക ഇടപാട് നടത്തിയ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയപ്പോള്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് എന്താണ്. കള്ളനെ പിടിച്ചവനെ കള്ളനാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. ദേശാഭിമാനി ഡെപ്പോസിറ്റ് സ്കീമിലേക്ക് നിക്ഷേപം സ്വീകരിച്ചതിനെ കോഴയായി ചിത്രീകരിച്ചു. വൈദ്യുതിബോര്‍ഡിന്റെ ഒരു ഫയല്‍ കാണാതായപ്പോള്‍, ആ ഫയല്‍ എ കെ ജി സെന്ററിലേക്കുവരുത്തി കത്തിച്ചു കളഞ്ഞെന്നാണ് ഒരു പത്രം എഴുതിയത്. സാംസ്കാരികരംഗത്തുള്ളവര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ വായില്‍ കുത്തിത്തിരുകിയെന്ന് അഴീക്കോടിന് പറയേണ്ടിവന്നു.

ഓണക്കാലത്ത് എല്ലാവിധ പെന്‍ഷനുകളുടെയും കുടിശിക തീര്‍ത്തുകൊടുത്തതടക്കം ഇവര്‍ക്ക് പ്രധാന വാര്‍ത്തയാവുന്നില്ല. തലവരിസമ്പ്രദായത്തിനെതിരെ മുഖപ്രസംഗമെഴുതിയ പത്രങ്ങള്‍,ഇതിനെതിരെ നിയമം കൊണ്ടുവന്നപ്പോള്‍ തലവരിക്കാരുടെ ഭാഗത്തുനിന്ന് അതിനെ എതിര്‍ത്തു.

പത്രധര്‍മം സുസ്ഥിരമായും നീതിപൂര്‍വമായും നിറവേറ്റാന്‍ കഴിയുന്നുണ്ടോയെന്ന് മാധ്യമരംഗത്തുള്ളവര്‍ ചിന്തിക്കണം. അസത്യങ്ങളും അര്‍ധസത്യങ്ങളും കൊടുക്കണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. അങ്ങനെ ചെയ്യുന്നവരെ മാധ്യമ സിന്‍ഡിക്കറ്റ് എന്നു വിളിക്കാനുള്ള സ്വാതന്ത്യം ഉണ്ടെന്നുകൂടി അവര്‍ ഓര്‍ക്കണം. മാധ്യമലോകം ആത്മപരിശോധന നടത്തേണ്ട കാലമായെന്നും പിണറായി പറഞ്ഞു.

------------------------------------------------------------------------------------------------

24 May 2007

ക്ഷണക്കത്ത്‌


പ്രണയം :- വരികള്‍ സി.പിന്‍റ്റൊ.

8 Jan 2007

Our world of thought, expressions and discussions...




Friends...

A joint venture from me and my buddy Kiran CP....and as we used to call each other as CP and TK our blog is cpwithtk....To know more about both of us just go through our profiles....


thinking of starting a blog..but why..??
One of the rare things I notice in this world is, quite often we don't get enough opportunities to express our views in this world...as we would say..a platform allowing intellectual discussion...and that's why we decided to enter this new world of blog....We just like to express our thoughts and share them with those of similar group....a sought of resonance...!!

subjects of discussion..?!!
Many as I would say.....It can be anything....about the interesting theories in science, about social commitment, about arts, politics, cinema.....But we would like to stage some serious discussions....which could make us think....realise and sometimes could make us vigilant....As we believe, innovative serious intellectual discussions can do wonders....


So friends....here we go....to the new world of expressions and discussions.....



2 Jan 2007

സ്റ്റാന്‍ഫോര്‍ഡ്‌ പ്രിസണ്‍ എക്സ്‌ പെരിമണ്റ്റ്‌ , കു ക്ളക്സ്‌ ക്ളാന്‍ എന്നിവ എന്താണെന്നറിയാമോ...?? എനിക്കറിയാം......